3.2.12

കല, സാഹിത്യം, രാഷ്ട്രീയം- ചില വര്‍ത്തമാനങ്ങള്‍ !


വായിക്കാനും..എഴുതാനും .. മടി കൂടി വരുകയാണെന്നു തോന്നുന്നു  എനിക്കു കുറേ നാളുകളായിട്ട്.
 വളരെ അറിവും അനുഭവവും ആത്മീയകെട്ടുറപ്പും ഉള്ള  നല്ല എഴുത്തുകാരെയും ചിന്തകരെയും പ്രസംഗകരെയും  കലാകാരന്മാരെയും കൊണ്ട്  നമ്മുടെ ഭൂമിമലയാളംനിറഞ്ഞിരിക്കുകയാണ്.
അവസരങ്ങളുടെ പെരുമഴയാണ് കലയുടെ ചെറുതരിയെങ്കിലും ഉള്ളിലുള്ളോര്‍ക്ക്.
ഒപ്പം കഴിവു തെളിയിക്കാനുള്ള വെല്ലുവിളി മുന്‍പത്തേക്കാളേറെയും..
പറയുന്നവര്‍ കൂടുകയും  കേള്‍ക്കുന്നവര്‍ കുറയുകയും ചെയ്ത  ഒരു കാലം!
പക്ഷേ സംത്രുപ്തിയും അംഗീകാരങ്ങളും താലന്തുകളെ ഇരട്ടിപ്പിക്കാന്‍ ദൈവം വാരിവിതറുന്ന സമ്മാനങ്ങളായി മാത്രം കാണാനായില്ലെങ്കില്‍ ആ മിഠായി ക്കടലാസ്സുകള്‍ക്കു പിന്നാലെ നാം കൊച്ചു കുട്ടികളെപ്പൊലെ ജീവിതകാലം മുഴുവന്‍ ഓടിക്കൊണ്ടിരിക്കുകയും അതിനായി പോരു കൂടുകയും തട്ടിപ്പറി നടത്തുകയും ചെയ്യും ..
 കലാകാരന്മാര്‍ കല്ലേറു വിദഗ്ദന്മാരാകുന്നതു അവര്‍ മറ്റുള്ളവരേക്കാള്‍ മോശക്കാരായതു കൊണ്ടല്ല..
ആത്മീയ ദ്രുഷ്ടിയില്ലാത്ത എന്റെയും നിന്റെയും അടുക്കളയില്‍ നമ്മള്‍ പറയുന്ന പരദൂഷണങ്ങള്‍ അവര്‍ റെയിഞ്ച് കൂടിയവരായതുകൊണ്ട് ടെലെകാസ്റ്റ് ചെയ്യുന്നു എന്നു മാത്രം!

ഇത്രയും കുറിച്ചതു കലയൊ സാഹിത്യമൊ മോശമാണെന്ന തോന്നല്‍ കൊണ്ടല്ല, മറിച്ച് അതു മാത്രമല്ല മനുഷ്യജീവിതം എന്ന്‍ എനിക്കു തോന്നലുള്ളതുകൊണ്ടാണ്‍.
 കേരളത്തിലെ 100 ല്‍ 90 പേരും സിനിമാ നടന്മാരും നടിമാരും ആകാന്‍ വെപ്രാളപ്പെട്ടു നടക്കുകയാണ്  എന്നു എവിടെയൊ ഈയിടെ വായിച്ചത് കേരളത്തിന്റെ  സുഖകരമല്ലാത്ത ഒരു പ്രവണതയുടെ സൂചികയാണ്‍. സ്നേഹത്തിന്റെ അര്‍ത്ഥങ്ങള്‍ ഒക്കെ മാറിപ്പോയി. സിനിമാപോസ്റ്ററുകളിലും മറ്റും നിറയുന്ന ആകര്‍ഷകഭാവം ഉപഭോഗവസ്തുവിനോടു ഉപഭോക്താവിനു തോന്നാവുന്ന ഒരു കാമ മാനസ്സിക ഭാവം സ്ത്രീ പുരുഷന്മാരില്‍  ഉണര്‍ത്തലായി മാറിപ്പോയി. രക്തച്ചൊരിച്ചിലുകളും രതിയും  പ്രായ-സമയ-സന്ദര്‍ഭ ഭേദങ്ങളില്ലാതെ ചുവരുകളിലും ടി വി സ്ക്രീനിലും പ്രത്യക്ഷമാകുന്നു..ആരു ആരോടു പറയാന്‍..?
അതുകൊണ്ട് തന്നെ ഈ മേഖലകളില്‍ ശക്തമായ ആത്മീയ അടിത്തറയുള്ള കലാകാരന്മാര്‍ എതിര്‍ മൂല്യങ്ങള്‍ കൊണ്ട് വിജയങ്ങള്‍ സ്രുഷ്ടിച്ചു പുതിയ പ്രവണതകള്‍ സ്രുഷ്ടിക്കണം...മോശം മേഖലയെന്ന്‍ പറഞ്ഞു നാം മാറി നിന്നാല്‍ അത്  നമ്മുടെ കയ്യെത്തും ദൂരത്തിനപ്പുറം നമ്മുടെ വരും തലമുറയെ ഭയാനകപ്രവണതകളിലേക്ക് തള്ളി വിടും. എല്ലാ മേഖലകളിലും നമുക്കു സാക്ഷ്യമേകാന്‍ കടമയുണ്ട്.നമുക്കു നേര്‍സുമാര്‍ മാത്രം പോരല്ലോ!  മൂല്യ ബോധമുള്ള, പഠനത്തില്‍ സമര്‍ത്ഥരായ ഒത്തിരി കുട്ടികള്‍ അവരുടെ താലന്തു തിരിച്ചറിയാതെ രാഷ്ട്രീയ-ഭരണ നിര്‍വഹണ മേഖലകളിലേക്കോ ഒന്നും പോകാതെ  മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്വന്തം കുടുംബകാര്യം മാത്രം നോക്കി എളുപ്പ വഴി മാത്രം തെരഞ്ഞെടുത്താല്‍  നമ്മുടെ രാഷ്ട്രത്തിനും ലക്ഷോപലക്ഷം പാവപ്പെട്ടവര്‍ക്കുമായി ദൈവം നിന്നില്‍ ഏല്‍പിച്ച  താലന്ത് നീ  പൂഴ്ത്തിവച്ചതിനു ദൈവ സന്നിധിയില്‍ നീ കണക്കു പറയേണ്ടി വരും.

സ്വാര്‍ത്ഥതയുടെ വളര്‍ച്ചയുള്ളിടത്തു ആത്മീയ വളര്‍ച്ചയും വ്യക്തിത്വ വളര്‍ച്ചയും രാജ്യ വളര്‍ച്ചയും മുരടിക്കുന്നു!

----------------------------------------------------------------------------------------------
I suggested some of my relatives and persons  who were very intelligent to opt for higher possibilities. But all of them yielded to the fascinations of their parents or friends following a 'Quick -money- making Trend'.
(എഴുതണമെന്നു  ദൈവം ശക്തമായി തോന്നിപ്പിച്ച വിഷയം മിഷന്‍ പ്രവര്‍ത്തനമായിരുന്നു.അതിനെ ക്കുറിച്ചു എഴുതാന്‍ ഇരുന്നപ്പോള്‍ ഇതു വന്നു. ഇനി അതു മറ്റൊരിക്കല്‍ ആവാം..ദൈവം നിര്‍ബന്ധിച്ചാല്‍ !)