സങ്കടപ്പുഴകളില്‍ ഒഴുകവെ
ആശ്വാസത്തുഴയുമായ്
ജീവിതത്തുണയായവന്‍ ദൈവം .
കവിള്‍ത്തടം കണ്ണീര്‍ച്ചാലായ് മാറവേ
കൈവെള്ള കൊണ്ടതു തുടച്ചതും ദൈവം ;ദൈവ സ്നേഹം
ഇറ്റു വെള്ളം കൊതിച്ചു ഞാന്‍ അലഞ്ഞു
ജീവന്റെ നിലക്കാത്ത നിര്ത്സരിയായ് നീ
പിന്നെയോ അനുഗ്രഹ പൂക്കാലമായി .അറ്റു വീഴും ചിറകാല്‍ ഒരു മഴക്കാഴ്ചയില്‍
മുറ്റും അഹന്തയാല്‍ ഞാന്‍ ഉയര്‍ന്നു.
പ്രാണനെ തകര്ക്കാതെ കരതലമെകി നീ
പിന്നെയോ എളിമയില്‍ ജീവിക്കയായ് !
--------------------------------------
രംഗപൂജ
ദൈവാര്‍പ്പിതം ഈ സത് സംഗമം !
ദീപാങ്കുരത്തില്‍ വിണ്‍ വെളിച്ചം !
പ്രണമിച്ചു നിന്നിടാം പ്രണവ സ്വരൂപനെ
പ്രണവ മന്ത്രങ്ങള്‍ ഉണര്ത്തിടാം .
പൂവിത ളാ യ് പൊഴിയുകയാ യ്
നൈവേദ്യ മനസ്സിന്‍ ദളങ്ങള്‍ !
വിശ്വ വിധാതാവിന്‍ വി തുല മഹിമയെ
വാഴ്ത്താം നമിക്കാം പരമാ ര്‍ ഥ തയില്‍ !
ചെറു തരി താങ്ങും ഉറുമ്പതു പാഠം !
തേന്‍ കണം പേറും ചെറുതരി വണ്ടും പാഠം !
ഒരു തരി വെട്ടം ചേര്‍ത്തീ ഞങ്ങളും
തീരാ തമസ്സില്‍ തേജസ്സാകും !
മിന്നും മിന്നാ മിന്നികളാകും !
ഹൃദയം സതതം സവിധമുയര്ത്തും
സഹചാരില്‍ ദൈവ മുഖം കാണും
നന്മകള്‍ നാടിനു ചെയ്യും ..ധും..ധും..
രമ്യതയില്‍ ചരിക്കും.. ധും..
ദൈവ നിയോഗമേ മന്നില്‍ ജീവിതം; മര്‍ത്യജീവിതം .
രചന :മിഖാസ്
സംഗീതം: മാത്യൂസ്