4.12.10

ക്രിസ്തുമസ്

 
നക്ഷത്ര ജാലങ്ങള്‍ മാനത്ത് നിന്നും
പുഞ്ചിരി തൂകി വിളിക്കുമീ രാത്രിയില്‍
മാലാഖമാരോട് ചേര്‍ന്ന്കൊണ്ടീ
മാനവര്‍ ഞങ്ങള്‍ ഗ്ലോറിയ പാടുന്നു.

ദൈവത്തിനു മഹത്ത്വമുന്നതങ്ങളില്‍
ദൈവകൃപയുള്ളോര്ക്കുണ്ടൂഴിയില്‍ സമാധാനം !

പൂഴിയില്‍ പുല്‍ക്കൂട്‌ തീര്ത്തീടിലും
ഹൃത്തിലതില്ലെന്കിലെന്തു ഫലം?
നക്ഷത്രമേറെക്കൊണ്ടലങ്കരിച്ചാലും
നിന്‍വീട്ടിലീശ്വരനില്ലെന്കിലെന്തു  ഫലം? 

ക്രിസ്തുമസ് നാളങ്ങു പോയ്‌ പോകിലും
ഉണ്ണി തന്‍ സാന്നിധ്യം ഉള്ളിലുണ്ടാവണം
ഓരോ ദിവസവുമുള്ളിലണയുമുണ്ണിക്ക്
ആത്മഗീതങ്ങളാല്‍ താരാട്ട് പാടണം.
(മഞ്ഞപ്ര. 14 .12 .2005 . ജൂനിയേര്‍സിന്റെ അതിരൂപതാമല്‍സരങ്ങളില്‍ സമ്മാനാര്‍ഹമായത്‌  )  

No comments:

Post a Comment