ചില സ്നേഹവിചാരങ്ങള്‍
എന്‍റെ ഈശോയെ നീ എന്നെ സ്നേഹിക്കുംപോല്‍
എന്നെ സ്നേഹിക്കാനായ് ആര്കുമാവില്ലല്ലോ
അമ്മപോലും മറന്നകന്നീടാം
ഈ ലോകത്തിന്‍ വ്യഗ്രതയാലെ
അമ്മ പോലും മറന്നകന്നാലും
നീയെന്നെ സ്നേഹിക്കുന്നല്ലോ!
ആരെല്ലാം തന്നെ സ്നേഹിചെന്നാലും
തൃപ്തമാകില്ല മാനുഷചിത്തം.
ദൈവത്തില്‍ ഞാനെത്തുവോളവും
ശാന്തിയില്ല എന്റെയുള്ളില്‍
സ്നേഹിതരെറെ കൂട്ടിനുണ്ടെലും
ഏകനായിടും ക്ലെശത്തിന്‍ മദ്ധ്യേ
ദുഃഖദുരിതം മര്ത്യസഹജം
ചോന്നീടുകിലോ കേള്‍ക്കാനാര്‍ക്കിഷ്ടം?
കാരണമില്ല ദൈവമുന്പാകെ
സൃഷ്ടിയെന്നതെന്ന്യേ സ്നേഹം നേടീടാന്‍ !
മര്ത്ത്യനാണെന്ന ചിന്തയൊന്നിനാല്‍
സ്നേഹിക്കാനിഷ്ടം ആര്‍ക്കുമില്ലല്ലോ?
എന്ത്നേടീടാം എന്ന ചിന്തയാല്‍
കൂടെ ചേര്‍ന്നീടാന്‍ മര്ത്ത്യര്‍ക്കിഷ്ടമേ!
ഇലകള്‍ പൊഴിഞ്ഞാല്‍ വൃക്ഷം വെടിയും
കിളികള്‍ പോലെ മാനുഷസ്നേഹം!
ശ്രേയസ്സിന്‍ കാലം ചാരത്താളേറെ
വ്യാധിയായാലോ വേണ്ടയാര്‍ക്കുമേ !
മര്‍ത്ത്യ നന്മ എന്നതെന്ന്യേ
സ്വാര്തമില്ല ദൈവ സ്നേഹത്തില്‍ !
ദ്രോഹം ചെയ്താലും സ്നേഹം തന്നീടും
ദൈവസ്നേഹം ദുര്ഗ്രഹം തന്നെ!
ദ്രോഹം ചെയ്തീടില്‍ സ്നേഹം നല്കീടാന്‍
എപ്പോഴുമേ മര്ത്ത്യര്‍ക്കാവില്ല.
ഉള്ളം പിളര്‍ന്നും സ്നേഹം പകര്‍ന്ന്
എന്‍റെ ഈശോ എന്നെ നയിക്കും
തിന്മയകറ്റീടാന്‍ കൂടെപ്പോന്നീടും
ദൈവസ്നേഹം കരുതലോടെ.
ആത്മം മുറിഞ്ഞാല്‍ ആകുലമാകും
എന്‍റെ ഈശോയെന്‍ മാനസരാജന്‍.
നിശ്ചയം :
ദൈവം തന്നെ സ്നേഹമാകയാല്‍
സ്നേഹിക്കാതില്ല നേരങ്ങളൊട്ടും !!
രചന, സംഗീതം: മിഖാസ് കൂട്ടുങ്കല്‍ (2000 -ല് എഴുതപ്പെട്ടത്)
പുതിയ ആല്‍ബത്തിനായി ശേഖരിക്കുന്നതായതിനാല്‍ നിങ്ങളുടെ വായനക്കും അഭിപ്രായത്തിനുമായി സമര്‍പ്പിക്കുന്നു..
ഇഷ്ടപ്പെടുകയാണെങ്കില്‍ പാട്ട് പുറത്തിറങ്ങുന്നതുവരെ മറ്റു സ്ഥലങ്ങളിലേക്ക് പകര്ത്തരുതെയെന്നോരപെക്ഷയുണ്ട്.
എന്‍റെ ഈശോയെ നീ എന്നെ സ്നേഹിക്കുംപോല്‍
എന്നെ സ്നേഹിക്കാനായ് ആര്കുമാവില്ലല്ലോ
അമ്മപോലും മറന്നകന്നീടാം
ഈ ലോകത്തിന്‍ വ്യഗ്രതയാലെ
അമ്മ പോലും മറന്നകന്നാലും
നീയെന്നെ സ്നേഹിക്കുന്നല്ലോ!
ആരെല്ലാം തന്നെ സ്നേഹിചെന്നാലും
തൃപ്തമാകില്ല മാനുഷചിത്തം.
ദൈവത്തില്‍ ഞാനെത്തുവോളവും
ശാന്തിയില്ല എന്റെയുള്ളില്‍
സ്നേഹിതരെറെ കൂട്ടിനുണ്ടെലും
ഏകനായിടും ക്ലെശത്തിന്‍ മദ്ധ്യേ
ദുഃഖദുരിതം മര്ത്യസഹജം
ചോന്നീടുകിലോ കേള്‍ക്കാനാര്‍ക്കിഷ്ടം?
കാരണമില്ല ദൈവമുന്പാകെ
സൃഷ്ടിയെന്നതെന്ന്യേ സ്നേഹം നേടീടാന്‍ !
മര്ത്ത്യനാണെന്ന ചിന്തയൊന്നിനാല്‍
സ്നേഹിക്കാനിഷ്ടം ആര്‍ക്കുമില്ലല്ലോ?
എന്ത്നേടീടാം എന്ന ചിന്തയാല്‍
കൂടെ ചേര്‍ന്നീടാന്‍ മര്ത്ത്യര്‍ക്കിഷ്ടമേ!
ഇലകള്‍ പൊഴിഞ്ഞാല്‍ വൃക്ഷം വെടിയും
കിളികള്‍ പോലെ മാനുഷസ്നേഹം!
ശ്രേയസ്സിന്‍ കാലം ചാരത്താളേറെ
വ്യാധിയായാലോ വേണ്ടയാര്‍ക്കുമേ !
മര്‍ത്ത്യ നന്മ എന്നതെന്ന്യേ
സ്വാര്തമില്ല ദൈവ സ്നേഹത്തില്‍ !
ദ്രോഹം ചെയ്താലും സ്നേഹം തന്നീടും
ദൈവസ്നേഹം ദുര്ഗ്രഹം തന്നെ!
ദ്രോഹം ചെയ്തീടില്‍ സ്നേഹം നല്കീടാന്‍
എപ്പോഴുമേ മര്ത്ത്യര്‍ക്കാവില്ല.
ഉള്ളം പിളര്‍ന്നും സ്നേഹം പകര്‍ന്ന്
എന്‍റെ ഈശോ എന്നെ നയിക്കും
തിന്മയകറ്റീടാന്‍ കൂടെപ്പോന്നീടും
ദൈവസ്നേഹം കരുതലോടെ.
ആത്മം മുറിഞ്ഞാല്‍ ആകുലമാകും
എന്‍റെ ഈശോയെന്‍ മാനസരാജന്‍.
നിശ്ചയം :
ദൈവം തന്നെ സ്നേഹമാകയാല്‍
സ്നേഹിക്കാതില്ല നേരങ്ങളൊട്ടും !!
രചന, സംഗീതം: മിഖാസ് കൂട്ടുങ്കല്‍ (2000 -ല് എഴുതപ്പെട്ടത്)
പുതിയ ആല്‍ബത്തിനായി ശേഖരിക്കുന്നതായതിനാല്‍ നിങ്ങളുടെ വായനക്കും അഭിപ്രായത്തിനുമായി സമര്‍പ്പിക്കുന്നു..
ഇഷ്ടപ്പെടുകയാണെങ്കില്‍ പാട്ട് പുറത്തിറങ്ങുന്നതുവരെ മറ്റു സ്ഥലങ്ങളിലേക്ക് പകര്ത്തരുതെയെന്നോരപെക്ഷയുണ്ട്.
No comments:
Post a Comment