ഒരു ഭക്തി ഗാന ആല്‍ബം ഇറക്കുന്നതിനായി എന്‍റെ പഴയ ഒരു പാട്ടു ബുക്ക് അരിച്ചു പെറുക്കുകയായിരുന്നു അന്നു. ഏതാണ്ട് 1993 മുതല്‍ കുത്തിക്കുറിച്ച കാര്യങ്ങള്‍ അടങ്ങിയ ഒരു പുരാവസ്തു. പക്ഷെ എനിക്ക് വിലപ്പെട്ട ബുക്ക് . കുത്ത് വിട്ട പേജുകളും നോട്ടിസും കുറിപ്പടികളും എന്തിനേറെ കൈ തുടക്കുന്ന പേപ്പറില്‍ കുറിച്ച ചിന്തകള്‍ പോലും അവയിലെ ഉള്ളടക്കമായിരുന്നു. . പുനര്‍ വായനാ വേളകളില്‍ അര്തശൂന്യമെന്നു കണ്ടു പിച്ചിചീന്തിക്കളഞ്ഞ നൂറുകണക്കിന് കടലാസ് തുണ്ടുകളില് നിന്നും എന്‍റെ കരുണയാല്‍ ആയുസ്സ് നീട്ടി ക്കിട്ടിയ ചില കുറിപ്പുകള്‍. അവ മറിച്ചു മറിച്ചു ചെല്ലവേ യാണ് ഇങ്ങനെ ഒരു വിലാസം ഒരു തുണ്ട് കടലാസില്‍ കണ്ടത്.Joby John Vanchipuram , Chappenthottam P .O , Kavilumpara Via ,Kozhikodu 673513 .
ഉടന്‍ തന്നെ ഞാന്‍ എന്‍റെ ബന്ധുവും പ്രശസ്ത ഗാന രചയിതാവും പ്രഭാഷകനുമൊക്കെയായ റെവ .ഫാ. തോമസ് ഇടയാല്‍ നെ ഫോണില്‍ വിളിച്ചു.
വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. പാട്ടെഴുത്തിന്റെ ഭ്രാന്തു പിടിച്ചു നടക്കുന്ന ഫിലോസഫി പഠന കാലം . ഒരിക്കല്‍ തോമസ് അച്ഛനെ സന്ദര്‍ശിക്കാനായി മലബാറിലെ ചാത്തെന്കോട്ടുനടയിലുള MCBS ആശ്രമത്തിലേക്കു ഞാന്‍ പോയി. ഒരുദിവസം അവിടെയുള്ള ഗസ്റ്റ് റൂമി ലിരിക്കവേ , എന്തൊക്കെയോ കുത്തിക്കുറിക്കുന്ന ശീലമെനിക്കുണ്ട് എന്നറിഞ്ഞു അച്ഛനെ സന്ദര്‍ശിക്കാന്‍ വന്ന ഒരു കൊച്ചു പയ്യന്‍ എന്‍റെ മുറിയിലെത്തി. ഈണമിട്ടു പഠിക്കാനും മറ്റുമായി ഏതാനും വരികള്‍ക്കായി അവന്‍ എന്നോട് കെഞ്ചി. മെച്ചമുള്ളവയോന്നുമായിരുന്നില് ലയെങ്കിലും 'തന്‍ കുഞ്ഞു പൊന്കുഞ്ഞായി' തന്നെ അവനു കൊടുത്തു.. പാട്ടിന്റെ കാര്യത്തില്‍ എന്തെങ്കിലും പുരോഗതി ഉണ്ടാകുന്നുന്ടെങ്കില്‍ അറിയിക്കണമെന്ന അഭ്യര്ത്തനയോടെ ഫോണ്‍ നമ്പരില്ലാത്തതിനാല്‍ ഒരു അഡ്രസ് കുറിച്ച് തന്നു. ആ അഡ്രസ് കുറിച്ചിരുന്ന കുറിപ്പടിയാണ് എന്‍റെ ഓര്‍മ്മകളുടെ മെയില്‍ പ്പീലി വിരിയിച്ചു കൊണ്ട് മാനം കണ്ടത്.
നാട്ടില്‍ അവധിക്കുചെന്നപ്പോള്‍ ചാനലിലെ സംഗീത മല്‍സരങ്ങളില്‍ ശോഭിച്ചവരുടെ കൂട്ടത്തിലോ മറ്റോ ഇങ്ങനെ ഒരു പേര് കൂട്ടുകാര്‍ കേട്ടതായി തോന്നിയതാണ് കുത്തുവിട്ട പുസ്തകത്ത്തിനിടയിലെ ആ കുറിപ്പടി അത്ര പ്രാധാന്യം നേടാന്‍ കാരണമാക്കിയത്. ആ ജോബി ജോണിനെപ്പറ്റി എന്നെക്കാളും നിങ്ങള്‍ ക്കറിയാമെന്ന് എനിക്ക് തീര്‍ച്ചയാണ്.
പാട്ടെഴുത്തിന്റെ മുള നുള്ളപ്പെട്ട ചില ജീവിത സന്ദര്‍ഭങ്ങളില്‍ ചിന്തകളെ കഥകളിലേക്കും കവിതകളിലേക്കും ലേഖനങ്ങളിലേക്കും മറ്റും ചാല് കീറിയൊഴുക്കിയപ്പോള്‍ കേരളത്തിലെ പ്രധാനങ്ങളായ ഒട്ടു മിക്ക ക്രിസ്തീയ മാസികകളിലും പ്രസിദ്ധീകരണങ്ങളിലും അവ ഇടം നേടി പംക്തികളായും അല്ലാതെയും. എന്‍റെ കഥകള്‍ക്ക് ചിത്രം വരച്ചവരും, സമകാലികമായി എഴുതിക്കൊണ്ടിരുന്നവരും മറ്റും അറിയപ്പെടുന്ന സിനിമാസംവിധായകന്‍, അവാര്‍ഡു ജേതാവായ നോവലിസ്റ്റ് , അവാര്‍ഡു ജേതാവായ നാടക കൃത്ത് എന്നെ നില കളിലേക്ക് ഉയര്‍ന്നപ്പോള്‍ എന്‍റെ ചിന്തകള്‍ നാലു പുസ്തകങ്ങളിലും ബാക്കി വലിയ രണ്ടു ഹാര്ഡ് ബോര്‍ഡു പെട്ടിയിലും ഒതുങ്ങി. ചിന്തിച്ചു തീര്ത്തവയുടെ ആയിരത്തിലൊന്ന് പോലും ആളുകളിലെക്കെത്തിക്കാനാവുന്നില്ലല്ലോ എന്ന സങ്കടം കലാസാഹിത്യ രംഗങ്ങളില്‍ നിന്നു പിന്മാറണമെന്ന് പല തവണ ആഗ്രഹിപ്പിച്ചപ്പോഴും അതിനാവാത്ത്ത ഒരവസ്ഥ കാലത്തിന്റെ നേര്‍ക്കാഴ്ചകള്‍ സമ്മാനിച്ചുകൊണ്ടിരുന്നു. അത്തരം ഒരു മനസാക്ഷിയുടെ നിര്‍ബന്ധത്താല്‍ രണ്ടു മൂന്നു ബ്ലോഗുകള്‍ സൃഷ്ടിച്ചും , ഭാഷകള്‍ പലതു പരീക്ഷിച്ചും മനസാക്ഷിയെ ഒതുക്കാം എന്ന് കരുതിയിട്ടും മനസ്സു കൂട് വിട്ടോടാന്‍ കൊതിക്കുന്ന കിളിയെപ്പോലെയാവുകയായിരുന്നു.അങ്ങനെയാണ് മാനുഷികതയിലൂന്നിയ ആത്മീയ മൂല്യങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്ന ആധുനികത മാധ്യമങ്ങളുടെ അനന്ത വിഹായസ്സില്‍ ഒരു കൊച്ചു കിളിയാകാന്‍ കൊതിച്ചുപോയത് . അപ്പോഴും ഗാനരചനയോടുള്ള ആദ്യ പ്രണയം പച്ച കെടാതെ മനസിലുണ്ടായിരുന്നു.
വൈദിക വൃത്തിയുടെ മിനിമം ജോലികള്‍ കൊണ്ട് ത്രുപ്തനാകാന്‍ പഠിക്കണമെന്ന് പല തവണ മനസ്സിനോട് പറഞ്ഞിട്ടും മനസ്സ് സമ്മതിക്കാതെ വന്നപ്പോഴാണ് ഒരു ആത്മീയ അഭിഷേകത്തിനായു, എണ്ണിചുട്ടെടുത്ത അവധിക്കാലത്തുപോലും സെഹിയോന്‍ ധ്യാനകേന്ദ്രം തേടിയത്. അതൊരു തിരിച്ചറിവ് തന്നു- സ്വന്തം പ്രയത്നം കൊണ്ട് ലോകം നന്നാക്കാന്‍ ശ്രമിക്കുന്ന ഒരു ഭോഷന്റെ കഥ. കുപ്പയില്‍ കിടന്നവര്‍ പോലും മാണിക്യമാകുകയും പളുങ്ക് പാത്രങ്ങള്‍ തിരസ്കരിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഞാന്‍ അസ്വസ്ഥമായിട്ടെന്തു കാര്യം. സ്വയം സ്റ്റാര്‍ട്ട് ആകാന്‍ സൌകര്യമുള്ള വാഹനം പെട്ടെന്ന് ദൂരം പിന്നിടും..അല്ലാത്തവ തള്ളി സ്റ്റാര്‍ടാക്കേണ്ടി വരും .അധ്വാനം കൂടും , സമയനഷ്ടവും ബുദ്ധിമുട്ടും ഇരട്ടിയാകും.നിന്നുപോയാലുള്ള റിസ്ക് വേറെയും.. എന്തായാലും ഒന്ന് തീരുമാനിച്ചു ലോകം നന്നാകാന്‍ അല്പം വൈകിയാലും സാരമില്ല രാവിലെ 1 മണിക്കൂറെങ്കിലും എന്‍റെ താമസസ്ഥലത്തിന്റെ ഹൃദയഭാഗത്തായി ക്രമീകരിച്ചിരിക്കുന്ന 'ആത്മീയ ഇന്ധന ടാങ്ക്' സന്ദര്ശിട്ടെയുള്ളൂ ബാക്കി കാര്യം . ദൈവം അനുഗ്രഹിച്ച് എന്ത് തിരക്ക് വന്നാലും അത് മുടക്കാതിരിക്കാന്‍ മനസ്സിനു ഒരു നിര്‍ബന്ധ ബുദ്ധി കിട്ടി..
ഇത് പറഞ്ഞത് മറ്റൊരു കാര്യം പറയാനാണ്. ധ്യാനകേന്ദ്രത്തില്‍ വച്ച് , ഞാന്‍ ഒന്നും പറഞ്ഞില്ല എങ്കിലും , "അച്ചന് ഗാന രചനയില്‍ ഭാവി കാണുന്നുണ്ട്" എന്ന ആത്മീയ നിറവുള്ള ഒരു കൌണ്‍സിലറുടെ ദര്‍ശനം ലഭിച്ചുവെങ്കിലും ഒരു വൈദികന്റെ യുക്തി ബോധത്തോടെ അന്നത് വിശ്വസിച്ചില്ല എങ്കിലും അത് സത്യമെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുണ്ടായ പല സംഭവങ്ങളും. സംഗീത ആല്‍ബത്തിനുള്ള വലിയ ഒരുക്കങ്ങള്‍ നടത്തിയില്ല എങ്കിലും എങ്ങനെയൊക്കെയോ അനുഗ്രഹീതമായ വരികള്‍ പിറക്കുകയായിരുന്നു. അങ്ങളെ പാട്ടുകള്‍ യോഗ്യമായവയാണെന്ന തോന്നലുണ്ടായപ്പോഴാണ് കേരളത്തിലെ പ്രശസ്തരായ 10 ഓളം സംഗീത സംവിധായകരെ ഒരുമിപ്പിച്ചു ഒരു സംഗീത ആല്‍ബം ഇറക്കാന്‍ പദ്ധതിയിട്ടത്. അതിന്റെ പുരോഗതിയുടെ വഴിയില്‍ ഒരു ദിവസം റെകോര്ടിംഗ് മേന്മ ഏതു സ്റ്റുഡിയോയിലെതാണു എന്ന് തിരക്കിയാണ് പലവട്ടം വാതില്‍ മുട്ടി മടങ്ങിയ ഒരു നിര്‍മ്മാതാവിനെ വിളിക്കുന്നത്. ഗാന വിവരങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ വീണു കിട്ടിയ എന്‍റെ ഏതാനും വരികളില്‍ ആവേശഭരിതനായ അദ്ദേഹം ബാക്കി വരികള്‍ കൂടി ചോര്ത്തിയെടുത്തിട്ടു ഒറ്റ ചോദ്യം:' നാളെ വൈകിട്ട് അച്ഛനെ ഒരു ഈണം കേള്‍പ്പിക്കാം . അത് അച്ചന് ഇഷ്ടപ്പെട്ടാല്‍ മാത്രം എനിക്ക് പാട്ട് തന്നാല്‍ മതി' .പിറ്റേന്ന് ഈണം കിട്ടി. ഞാന്‍ ഉദേശിച്ചതിന്റെ ഇരട്ടി മധുരമുള്ള ഈണം . ഞാന്‍ യെസ് പറഞ്ഞപ്പോള്‍ ആത്മാര്‍ഥമായ ഒരു സംഗീത സ്നേഹിയുടെ സ്വരമാണ് എനിക്ക് അദെഹത്തില്‍ നിന്നു കേള്‍ക്കാന്‍ കഴിഞ്ഞത്. അത് കഴിഞോരോ ദിവസവും കുളിക്കും കുര്ബാനക്കും ഇടയിലുള്ള നേരം നാലും അഞ്ചും ഗാനങ്ങള്‍ വരെ ദൈവം ഒഴുക്കില്‍ പറഞ്ഞു തന്നിട്ടുണ്ട്. രണ്ടു മൂന്നു ദിവസം കൊണ്ട് ഏറ്റവും നല്ലത് മാത്രം തിരഞ്ഞെടുക്കുകയെന്നു പറഞ്ഞു കൊണ്ട് ഏതാണ്ട് 25 ഓളം പുതിയ ഗാനങ്ങള്‍ കുറിച്ചയച്ചു. ഈ ഗാന വിശേഷങ്ങള്‍ പങ്കു വെച്ചുകൊണ്ട് എന്‍റെ കൂടെ സ്കൂളില്‍ പഠിച്ച ചില കൂട്ടുകാരോട് സംസാരിക്കുന്നതിനിടയില്‍ അവരില്‍ പലരും പറഞ്ഞു: "മൈക്കിളുകുട്ടി(എന്നെ നാട്ടുകാരില്‍ പലരും അങ്ങനെയാണ് വിളിച്ചിരുന്നത്) ഇങ്ങനെയൊന്നും ചെയ്യുമെന്ന് വിചാരിച്ചിട്ടില്ല". കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞാനും പലരെ ക്കുറിച്ചും ഇങ്ങനെയല്ലേ വിചാരിചിട്ടുള്ളത്..'ഈ പീറപ്പയ്യനെ അല്ലെങ്കില്‍ ഈ പീറപ്പെണ്ണിനെ എന്തിനു കൊള്ളാം'.. കൊടുക്കുന്നത് പലിശയടക്കം തിരിച്ചു കിട്ടുന്നുവെന്നു മാത്രം. തുടര്‍ന്ന് മനസ്സു മുഴുവന്‍ ദാവീദെന്ന കൊച്ചു ബാലന്റെ ചിത്രമായിരുന്നു.. ഈ വിചാരങ്ങളും ജോബിയുടെ ചിത്രവുമെല്ലാമായി കാപ്പി തിളപ്പിച്ച് കൊണ്ടിരുന്നപ്പോഴാണ് ദൈവം എന്നെ കൊണ്ട് ഇങ്ങനെ പാടിച്ചത്:
കൂടെ നടന്നവന്‍ കുര്‍ബാന യാണെന്ന്
കണ്ടറിയാന്‍ എന്തെ വൈകിയിത്ര?
കുപ്പയില്‍ കണ്ടത് മാണിക്യം ആണെന്ന്
മനസിലാക്കാന്‍ എന്തെ മടിച്ചതിത്ര?
ഉടനെ നിര്‍മ്മാതാവിനെ വിളിച്ചു. പാട്ടയച്ചു. പിറ്റേന്ന് തന്നെ ഈണവും എനിക്കിവിടെ അയച്ചുകിട്ടി.ഏറെപ്പെരില്‍ ആത്മീയ ചലനം സൃഷ്ടിക്കുമെന്ന് പാട്ടുകേട്ട കൂട്ടുകാര്‍ ഇതിനോടകം പറഞ്ഞ ആ ഗാനത്തെയോര്ത്ത് ദൈവത്തിനു ഒരായിരം നന്ദി . ക്രിസ്തുമസ് അടുത്ത ഈ സമയത്തും അനുഭവത്തിന്റെ വെളിച്ചത്തില്‍ എന്‍റെ മനസ്സിനെ പിടികൂടിയിരിക്കുന്ന ഈ സന്ദേശമാണ് ഇടയന്‍ വായനക്കാരോടും പങ്കു വയ്ക്കാനുള്ളത്. " പുല്‍ക്കുടിലില്‍ പിറക്കുന്നവനെയും പുശ്ചിക്കരുത് ; അവന്‍ ദൈവ പുത്രനാവാം! " ദൈവിക സന്ദേശം എന്നെ നൊമ്പരപ്പെടുത്തുന്നു!!!
(എന്‍റെ കുറിപ്പില്‍ വലിയ ഭാവത്തിന്റെ വിവരണങ്ങളുണ്ടെന്നു ചിലര്‍ക്ക് തോന്നിയേക്കാം; അങ്ങനെ ഒന്ന് എന്നിലുന്ടെങ്കില്‍ ദൈവം എന്നെ താങ്ങില്ല, താഴ്ത്ത്തുമെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അതുപോലെ ജോബിയെ അവന്‍ , പയ്യന്‍ എന്നൊക്കെ വിശേഷിപ്പിച്ചത് വെറും രചനാതന്ത്രം ആയി മാത്രം കാണാനപെക്ഷ . ജനുവരിയില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ആല്‍ബം പുറ ത്തി റങ്ങുന്നതുവരെ നിര്‍മ്മാതാവിനെ സങ്കടപ്പെടുത്താതിരിക്കാന്‍ പൊതുവേദികളില്‍ ഈ വരികള്‍ ദയവായി ഉപയോഗിക്കരുതെന്നും ഓര്‍മ്മപ്പെടുത്തിക്കൊള്ളട്ടെ!)
No comments:
Post a Comment