അവര്‍ പണ്ടേ മരിച്ചു കാണുമെന്നു കരുതി രക്ഷാ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന വിചാരത്തിലേക്ക് കടക്കവെയാണ്
ചിലിയിലെ മണ്ണിടിഞ്ഞു തകര്‍ന്ന ഖനിയുടെ അടിയില്‍നിന്നും ജീവശ്വാസത്തിന്റെ "ഞങ്ങള്‍ ഇവിടെയുണ്ട്" എന്ന തുണ്ടുകടലാസ് മുകളിലേക്ക് ഉയര്‍ന്നു വരുന്നത്..
അവിടെത്തുടങ്ങി യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനം.
ഒടുവില്‍ ഖനിതൊഴിലാളികള്‍ക്ക് വീണ്ടുമൊരു ജീവിതവും വീണ്ടുമൊരു ലോകവും ലഭിച്ചു.
ദൈവമേ , നിസഹായതയുടെ മണ്‍ കൂനകള്‍ക്കടിയില്‍ നിന്ന് ഞങ്ങള്‍ ഉയര്‍ത്തി നല്‍കുന്ന പ്രാര്‍ഥനയുടെ തുണ്ട് ജീവലക്ഷണങ്ങള്‍ നീ കാണേണമേ..ഞങ്ങളെ രക്ഷിക്കേണമേ. ആമേന്‍ ------------------------------------------------------------------------------------------------------------
No comments:
Post a Comment