21.8.12

സമൃദ്ധിയുണ്ടാകണമെങ്കില്‍‍

സമൃദ്ധിയുണ്ടാകണമെങ്കില്‍‍
കുറെ മാസങ്ങളായി സൂര്യന്‍  കുറെ നേരം കൂടി തെളിഞ്ഞു നില്‍ക്കണമെന്നും ക്ലോക്കിന്റെ സൂചി അല്പം കൂടി സാവധാനം നീങ്ങണമെന്നും മനസ്സ് കൊതിക്കുന്നു, നടക്കില്ലാത്ത കാര്യമെന്നറിയാമെങ്കിലും!
കാരണം മറ്റൊന്നുമല്ല. പണ്ടെ   തലയ്ക്കു പിടിച്ച  ആ  ആഗ്രഹം വീണ്ടും  എന്നെ കീഴ്പ്പെടുത്തി.
വര്‍ഷങ്ങളായു തൂലിക എന്ന ബലഹീനത സമ്മാനിച്ച  വരികളില്‍  ചിലവയ്ക്ക്  അനുയോജ്യരായ സംഗീത സംവിധായകരെ കണ്ടെത്തി പോക്കെറ്റ് കീറാത്ത വിധം , കാതിനും ഹൃദയത്തിനും ഇമ്പകരമായ വിധം  ഈണം നല്‍കിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ഞാന്‍ ‍..
പാട്ട് കേട്ടു കുറ്റം പറയുമ്പോഴും, അവനു വേറെ തൊഴിലൊന്നുമില്ലേ എന്ന് മനസ്സില്‍ പറയുമ്പോഴും , യാതൊരു നാണവുമില്ലാതെ പാട്ട് പകര്ത്തുമ്പോഴും ഹൃദയത്തില്‍ തോന്നാത്ത വിഷമം ഇപ്പോള്‍ തോന്നുന്നു.
ഒരു പാട്ട് ശ്രാവ്യ യോഗ്യമായി ത്തീരുമ്പോള്‍, അത് അനേകരെ ആശ്വസിപ്പിക്കുംപോള്‍ ,  അതിന്റെ  പിറവിക്കു പിന്നില്‍ ആകുലതകളുടെ അപ്പം മാത്രം കഴിച്ചു ദിവസം തള്ളി നീക്കിയ  പിന്നാമ്പുറ പ്രവര്‍ത്തകന്റെ നെഞ്ചിടിപ്പ് ആര് കേള്‍ക്കും ?..ഇപ്പോള്‍ ‍ അതെനിക്ക് കേള്‍ക്കാനാവുന്നു .
മലയാള ക്രിസ്തീയ ഭക്തി ഗാന രംഗത്തെ പ്രഗല്‍ഭരെ   പങ്കെടുപ്പിച്ചുകൊണ്ട്  തയ്യാറായി വരുന്ന എന്‍റെ  സമൃദ്ധി എന്ന  ഭക്തി ഗാന ശേഖരമാണ് എന്നെ ഈ കുറിപ്പിന് പ്രേരിപ്പിച്ചത്.  മുറിച്ചും ചേര്‍ത്തും, തേച്ചും മിനുക്കിയും  ഈണങ്ങള്‍ സുന്ദരമാക്കാന്‍  പതിവ് ജോലികള്‍ക്കിടയില്‍ കിട്ടുന്ന അല്‍പ സമയം മതിയാകുന്നില്ല എന്ന വിഷമമേയുള്ളൂ.. പ്രിയ സുഹൃത്തുക്കളുടെ പ്രാര്‍ഥനകളും  പ്രോത്സാഹനവും  ഗാനങ്ങള്‍ പുറത്തിറങ്ങിക്കഴിയുംപോള്‍ വാങ്ങി ക്കാനുള്ള സത്മനസ്സും  പ്രതീക്ഷിക്കുന്നു..      
--------------------Advt ------
വൈദ്യന്‍
എന്ന ആല്‍ബത്തിലെ കൂടെ  നടന്നവന്‍  കുര്ബാനയാണ്  എന്ന  അതിമനോഹര  ഗാനത്തിനു  ശേഷം

ഫാ. മൈക്കിള്‍ കൂട്ടുങ്കല്‍ അവതരിപ്പിക്കുന്നു
           സമൃദ്ധി
 -ക്രിസ്തീയ ഭക്തി ഗാനങ്ങള്‍‍
-----------------------------------------
രചന : മിഖാസ്
കൂട്ടുങ്കല്‍